യാത്രക്കാരെ ഓടിച്ചിട്ടുള്ള ഹെല്‍മറ്റ് വേട്ട വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : ഹെല്‍മറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി.

ഗതാഗതനിയമലംഘനങ്ങള്‍ കായികമായല്ല നേരിടേണ്ടത്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണം. സി.സി.ടി.വി കാമറകള്‍, മൊബൈല്‍ കാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമലംഘകരെ കണ്ടെത്താന്‍ ഉപയോഗിക്കണം. ഹെല്‍മറ്റ് പരിശോധനക്കടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഡിജിപി 2012ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പായില്ലെന്നും കോടതി വിമര്‍ശിച്ചു. അതിനാല്‍ എത്രയും വേഗം സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

മലപ്പുറം രണ്ടത്താണിയില്‍ ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാനമായ നീരീക്ഷണങ്ങള്‍.

Top