ജനങ്ങള്‍ നിയമം കയ്യിലെടുക്കരുത്: എന്തുനടപടിയെടുത്തു?; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: തെരുവുനായ വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുൻ ഉത്തരവുകൾ നടപ്പാക്കാൻ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാൻ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകണം.

നായകടി സംഭവങ്ങൾ നേരിടാൻ സർക്കാർ നടപടിയെടുക്കുന്നതിനിടെ ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നും ഇക്കാര്യത്തിൽ നടപടിക്കു സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.

Top