പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വയനാട്: ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേഥയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

ഷഹ്‌ല മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും എന്‍. ഹാരിസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Top