high court on kalabhavan mani’s death

കൊച്ചി: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമാണെന്ന സൂചനകളുണ്ടെന്ന് ഹൈക്കോടതി.

മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തില്‍ മീഥയില്‍ ആല്‍ക്കഹോളും ഈഥയില്‍ ആല്‍ക്കഹോളും കലര്‍ന്നതായി കണ്ടെത്തി. മരണത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

കലാഭവന് മണിയുടെ ശരീരത്തില്‍ മീഥയില്‍, ഈഥയില്‍ ആല്‍ക്കഹോളിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പൊലീസ് ഇന്ന് കോടതിയില് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് മണിയുടെ മരണത്തില് അസ്വാഭാവികതയുണ്ടെന്ന സൂചനയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മണിയുടെ സഹോദരന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

അതേ സമയം കേസ് അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും, മരണത്തില് ദുരൂഹതയോ അസ്വാഭാവികതയോ സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കരള്‍ രോഗമാണ് മരണ കാരണമെന്നും സിബിഐ പറഞ്ഞു. എന്നാല് പല കേസുകളിലും സി.ബി.ഐ സ്വമേധയാ കേസ് ഏറ്റെടുക്കാന് താല്പര്യം കാണിക്കാറുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ജസിറ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത ചൊവ്വാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.

Top