ജാമ്യവസ്ഥയില്‍ ഇളവു തേടി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു

K surendran

കൊച്ചി: ജാമ്യവസ്ഥയില്‍ ഇളവു തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.

മകരവിളക്ക് ദിവസം ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ഹൈക്കോടതി നേരത്തെ സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

Top