high court-law academy issue

kerala-high-court

കൊച്ചി: ലോ അക്കാദമിക്ക് മുന്നിലെ സമര പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തളളി.

സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി കോളേജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും വ്യക്തമാക്കി.

ലോ അക്കാദമിയിലെ സമരപ്പന്തല്‍ പൊളിച്ച് മാറ്റണമെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കോളജിന് അകത്തേക്കും പുറത്തേക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top