high court – kayal

കൊച്ചി: സ്വകാര്യ ടൂറിസം പദ്ധതിക്കായി അപ്പര്‍ കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നികത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വടവുകോട് സ്വദേശിയായ അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് തീര്‍പ്പാകുന്നത് വരെ തത്സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മെത്രാന്‍ കായലില്‍ കൃഷിയോഗ്യമായ ഭൂമിയാണെന്ന ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. മുന്‍കാലങ്ങളില്‍ കായലില്‍ കൃഷി ഉണ്ടായിരുന്നെന്നും ഇപ്പോഴും കൃഷിക്ക് അനുയോജ്യമാണ് ഈ ഭൂമിയെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

മെത്രാന്‍ കായല്‍ പ്രദേശത്ത് ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ റക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവ?റ്റ് ലിമി?റ്റഡ് എന്ന കമ്പനിക്കും ഇതിന്റെ 14 ഉപ സ്ഥാപനങ്ങള്‍ക്കുമാണ് 378 ഏക്കര്‍ നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത്.

2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷത്തോടെ 2007 മുതല്‍ തരിശുകിടക്കുന്ന നിലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നല്‍കിയത്.

Top