കേരളത്തിലെ പ്രളയക്കെടുതിയില്‍ ഹൈക്കോടതി ഇടപെടുന്നു

kerala-high-court

കൊച്ചി : കേരളത്തിലെ പ്രളയക്കെടുതിയില്‍ ഹൈക്കോടതി ഇടപെടുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 1.45 ന് ചേരും.

ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവരാണ് ഇതു സംബന്ധിച്ച വാദം കേള്‍ക്കുക. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ ഒരു ജീവനക്കാരന് ജീവന്‍ നഷ്ടമായ സംഭവത്തിന്റെയും പശ്ചത്താലത്തിലാണ് ഹൈക്കോടതി സ്വമേധയാ നടപടികള്‍ സ്വീകരിക്കുന്നത്.

ആലുവ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എസ്പിക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റീസ് കെ വിനോദ് ചന്ദ്രന് ലഭിച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

Top