ഉത്തരവില്‍ മൗലികാവകാശ ലംഘനമില്ല കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

കൊച്ചി: ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി.

കാലിചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് വിലക്കിയത്. അല്ലാതെ കശാപ്പോ വില്‍പ്പനയോ ഇവ കഴിക്കുന്നതോ ആരും നിരോധിച്ചിട്ടില്ല. ഒരാള്‍ക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വില്‍ക്കാം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വായിക്കുകപോലും ചെയ്യാതെയാണ് പ്രതിഷേധിക്കുന്നതെന്നും ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എസ് സജി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അറുക്കുന്നതിനായി കാലികളെ കൂട്ടത്തോടെ ചന്തകളില്‍ വില്‍ക്കുന്നതിനാണ് നിരോധനം. മറ്റെവിടെയെങ്കിലും വച്ച് വില്‍ക്കുന്നതിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top