വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; കർശന നിലപാടെടുത്ത് ഹൈക്കോടതി

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി.

ഗുണനിലവാരം കുറഞ്ഞ വഴിപാട് ,പൂജാ സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വില്‍പ്പന ദേവസ്വം ബോര്‍ഡിന്റ കീഴില്‍ തുടരാം. ടെന്‍ഡര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ലേല നടപടികളാകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

 

Top