ട്രാൻസ്‌ജെൻഡർ വിഷയം, കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈ കോടതി

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡറുടെ എന്‍സിസി പ്രവേശനത്തില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി. ഇന്ത്യക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യരാണന്ന് ഓര്‍മിപ്പിച്ച കോടതി കേന്ദ്ര നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജിക്കാരി ട്രാന്‍സ്‌ജെന്‍ഡര്‍ ക്വാട്ടയിലാണ് കോളേജ് പ്രവേശനം നേടിയതെന്ന തടസവാദം എന്‍സിസി ഉന്നയിച്ചതിനെയും കോടതി വിമര്‍ശിച്ചു.

Top