നടന്‍ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു

എറണാകുളം: സീരിയല്‍ നടന്‍ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. ഭാര്യയും നടിയുമായ അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലെ പൊലീസ് അറസ്റ്റാണ് കോടതി തടഞ്ഞത്. ആദിത്യന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരുന്നത്. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ ആദിത്യന്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അമ്പിളി ദേവി പരാതിയില്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമ്പിളി ദേവിയുടെയും ആദിത്യയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ വാര്‍ത്തയായിരുന്നു. ആദിത്യന് വിവാഹേതര ബന്ധമുണ്ടെന്ന് അമ്പിളി ദേവി ആരോപിച്ചിരുന്നു.

എന്നാല്‍, താരം വാര്‍ത്തകള്‍ നിഷേധിക്കുകയും അമ്പിളിക്കെതിരെ ആരോപണവുമായി മുന്നോട്ട് വരികയും ചെയ്തു. കൂടാതെ, കൈയിലെ ഞരമ്പ് മുറിച്ച് ആദിത്യന്‍ ആത്മഹത്യക്കും ശ്രമിച്ചിട്ടുണ്ട്.

 

Top