നെടുങ്കണ്ടം കസ്റ്റഡിമരണം; അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി

highcourt

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്‌ഐയുമായ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

സാമ്പത്തികത്തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കിടന്ന ജയിലിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍, സിസിടിവി പരിശോധിക്കേണ്ടെ എന്നാണ് അന്വഷണ സംഘത്തിന് കിട്ടിയ നിര്‍ദ്ദേശമെന്ന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ ഉന്നതന്‍ ആരാണെന്നും അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി പോലും അറിയാത്ത ആളാണെന്നും വിമര്‍ശനം ഉന്നയിച്ചു. കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേല്‍ ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരുക്കുകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

Top