കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

highcourt

കൊച്ചി: പട്ടാമ്പി നഗരസഭയിലെ പതിനേഴ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.

സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം നല്‍കിയില്ലെന്ന് കാണിച്ച് അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പട്ടാമ്പി നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ 24 പേരെയാണ് അയോഗ്യരാക്കിയിരുന്നത്. അയോഗ്യത കല്‍പ്പിച്ച മറ്റ് ഏഴുപേരും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

Top