കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

K Surendran

കൊച്ചി : മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ തെരഞ്ഞെടുപ്പില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ നേരിട്ട് വിളിച്ചു വരുത്തുന്നതിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം.

അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം.

Top