തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്.
ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നത് വരെ സാവകാശം വേണമെന്നും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരീക്ഷണ സമിതിയെ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി.