പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സർക്കാരിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ നടപടി വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. റവന്യൂ റിക്കവറി പൂർത്തിയാക്കാൻ ആറുമാസം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസത്തിനകം സ്വത്തു കണ്ടുകെട്ടൽ അടക്കം പൂർത്തിയാക്കണമെന്നും കോടതി കർശന നിർദേശം നൽകി.

ഇത് സാധാരണ കേസല്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചത് നിസ്സാരമായി കാണാനാകില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അന്ന് ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകാനും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികളുടെ സ്വത്തുക്കൽ കണ്ടുകെട്ടണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ കേസിൽ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Top