പമ്പയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

15സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടത്തി വിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ട് അങ്ങനെ അല്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടികാട്ടി.പൊലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സര്‍ക്കാര്‍ തീരുമാനവും ആണെന്നും കോടതി ചൂണ്ടികാട്ടി. ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു.

Top