പ്രളയം: വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

highcourt

കൊച്ചി: 2018ലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്‌മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top