കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ തസ്തിക: പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നിയമനം വീണ്ടും നടത്താനാണ് കോടതി ഉത്തരവ്. 100 ലധികം പേരെ നിയമിച്ച കെ. എസ്.ഇ.ബി നടപടിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.

യോഗ്യതയുണ്ടായിട്ടും നിയമനത്തില്‍ പരിഗണിക്കാത്തതിനെതിരെ തൃശൂര്‍ സ്വദേശി മുഹമ്മദ് മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഈ രണ്ടുപേര്‍ക്കും എന്‍.ടി.വി.സി സര്‍ട്ടിഫിക്കേറ്റുണ്ട്. ഇവരെ നിയമിക്കാതെ ഡിപ്ളോമയും ഡിഗ്രിയും ഉള്‍പ്പടെയുള്ളവരെയാണ് നിയമിച്ചത്. അതുകൊണ്ട് തന്നെ എന്‍.ടി.വി.സി സര്‍ട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കാത്തത് കോടതി ചോദ്യം ചെയ്തു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ലിസ്റ്റ് റദ്ദാക്കിയത്.

Top