മാവോയിസ്റ്റ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

Top