എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.

മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്.

 

Top