ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകണമെന്നും ഡിജി വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇതിനിടെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയെ ആകെ വേദനിപ്പിക്കുന്നുവെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്നത് പൈശാചിക തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Top