എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി വന്നതെന്ന്, ദിലീപിന്റെ അഭിഭാഷകനോട് കോടതിയുടെ ചോദ്യം

dileep

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.

എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി വന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ നിലവിലെ സാഹചര്യങ്ങല്‍ക്ക് ഒരുമാറ്റവും വന്നിട്ടില്ല, കേസന്വേഷണം തുടരുകയല്ലേയെന്നും കോടതി ആരാഞ്ഞു.

25ലെ നാദിര്‍ഷയുടോയും കാവ്യാ മാധവന്റേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി ദിലീപിന് നിര്‍ണായകമാകും.

ഹൈക്കോടതിയില്‍ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ദിലീപ് ചൊവ്വാഴ്ച തിരക്കിട്ട് സമര്‍പ്പിച്ചത്.

തിങ്കളാഴ്ചയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രധാനവാദം.

തന്റെ സിനിമകള്‍ അവതാളത്തിലാണെന്നാണെന്ന് പറഞ്ഞാണ് ദിലീപ് ഇത്തവണ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 50 കോടിയുടെ പ്രൊജക്ടുകള്‍ ആണ് അവതാളത്തിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു.

മഞ്ജുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്.പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചു.

സുനിക്കെതിരെ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. സുനിലിന്റെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നത്. സുനില്‍ സ്ഥിരം കുറ്റവാളിയെന്നും ദിലീപ് പറഞ്ഞു.

ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

Top