പരസ്യ പ്രതികരണം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി പരസ്യ പ്രതികരണങ്ങള്‍ തുടരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാന്‍ കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഗ്രൂപ്പുകള്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് വീണ്ടും ഇടപെടല്‍. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം.

കെപിസിസി പുനസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് അറിയിക്കും.

 

Top