ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപി സി സി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പ്രസ്ഥാവനയില്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു. ആശംസ നേരുന്നതിനൊപ്പം പിന്തുണയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിനെക്കാള്‍ പരിഗണന കര്‍മശേഷിക്കും പ്രവര്‍ത്തനത്തിനുമാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയാണ് തീരുമാനം അറിയിച്ചതെന്നും പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

Top