ക്ഷേത്രത്തില്‍ കയറിയ ബാലനെ മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ചു; നാലു പേര്‍ അറസ്റ്റില്‍

beat

പാലി: ദളിത് ബാലനെ ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് ക്ഷേത്രത്തില്‍ കയറാന്‍ എത്തിയ ബാലനെ ഒരു സംഘം ആളുകള്‍ നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാലന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരാമാണ് കേസെടുത്തിരിക്കുന്നത്.

Top