രക്ത സമ്മര്‍ദം കൂടി; പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ ജയില്‍ മോചിതനാക്കി

നാന്നിംങ്: ചൈനയിലെ നാന്നിങില്‍ ലിഫ്റ്റിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച പ്രതിയെ ജയില്‍ മോചിതനാക്കി. രക്തം സമ്മര്‍ദം കൂടിയതിനാലാണ് 63കാരനായ പ്രതിയെ ജയില്‍ മോചിതനാക്കിയത്.

ഇയാള്‍ ലിഫ്റ്റിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് 15 ദിവസം റിമാന്‍ഡ് ചെയ്തു.

ജയിലില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് അമിത രക്ത സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ഇയാളെ വെറുതെ വിടുകയായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് ഇയാളെ വെറുതെ വിട്ടതെന്നും സൂചനയുണ്ട്.

Top