പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ ; ഹോസ്റ്റല്‍ ഉടമ അറസ്റ്റില്‍

മുംബൈ: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമ അറസ്റ്റില്‍. മുംബൈ ഗിര്‍ഗോമില്‍ സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

മുറിയിലുണ്ടായിരുന്ന അഡാപ്റ്ററിനുള്ളിലാണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. മുറിയില്‍ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളെപ്പറ്റി ഇയാള്‍ ചോദിക്കാന്‍ തുടങ്ങിയതാണ് പെണ്‍കുട്ടികളില്‍ സംശയമുണ്ടാക്കിയത്.

മുറിയുടെ വെളിയില്‍ നിന്ന് കേള്‍ക്കുന്നതാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടികളിലൊരാള്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുള്ളത് കണ്ടെത്തി.ഹോസ്റ്റലുടമയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തി ക്യാമറയും ദൃശ്യങ്ങള്‍ സൂക്ഷിച്ച ലാപ്‌ടോപ്പും പിടിച്ചെടുത്തു.

Top