കുറ്റപത്രം റദ്ദാക്കി; തെരുവ് നായേക്കാള്‍ വില മനുഷ്യനുണ്ടെന്ന് ഹൈക്കോടതി

high-court

കൊച്ചി: തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. തെരുവു നായേക്കാള്‍ വില മനുഷ്യ ജീവനുണ്ടെന്ന് കോടതി പറഞ്ഞു.

തെരുവു നായയെ പിടികൂടി മരത്തില്‍ കെട്ടിയിട്ട സംഭവത്തിലെ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ്. കോടതിയുടെ ഈ വിലയിരുത്തല്‍. എന്നാല്‍, തെരുവുനായകള്‍ക്കെതിരെ ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന് ജസ്റ്റിസ് കെ. എബ്രഹാം മാത്യു ചൂണ്ടിക്കാട്ടി. ജോസ് മാവേലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയവരാണ് കുറ്റപത്രം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.

അക്രമാസക്തരാകുന്ന തെരുവുനായ്ക്കളില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കെട്ടിയിട്ടവരുടെ പ്രവൃത്തി. നായ്ക്കളെ ക്രൂരതയ്ക്കിരയാക്കണമെന്ന് അവരുദ്ദേശിച്ചതായി കരുതാനാവില്ലെന്ന് കൊച്ചി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കിക്കൊണ്ട് കോടതി വിലയിരുത്തി.

Top