എല്ലാവര്‍ക്കും അവരവരുടെ കാര്യമാണ് വലുത്; ഇന്ന് ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും അവരവരുടെ കാര്യം അടിയന്തിര പ്രാധാന്യമുള്ളതാണെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ഇന്ന് തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. അത്യാവശ്യമായി ഹര്‍ജി കേള്‍ക്കണം എന്ന് അഭിഭാഷകന്‍ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദം, ഇസിജി ഇവ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേരും.

Top