സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: മൂന്ന് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിജ്ഞാപനം വന്നതിനു ശേഷം തെരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാന്‍ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ വാദം കോടതി അംഗീകരിച്ചു

ഇതോടെ മൂന്ന് മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് മണ്ഡലത്തിലും ബിജെപിക്കും എന്‍ഡിഎക്കും ഉണ്ടായത്.

തെറ്റായ രീതിയിലാണ് പത്രിക തള്ളിയതെങ്കില്‍ ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തുമെന്നായിരുന്നു കമ്മീഷന്റെ വാദം. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം കോടതിയെ ബന്ധപ്പെടാമെന്നും തെളിവുകള്‍ ഹാജരാക്കി നീതി തേടാമെന്നും കമ്മീഷന്‍ പറഞ്ഞു.

Top