നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയില്‍ വാദം തുടരും

kerala hc

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയിരുന്നു. പ്രോസിക്യൂട്ടര്‍ ക്വാറന്റീനില്‍ ആയതാണ് വിചാരണ മാറ്റാന്‍ കാരണം. അതേസമയം വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിമാറ്റ ഹര്‍ജി നല്‍കിയത്.

തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് വിചാരണാ കോടതിക്കെതിരെ നടി ഉന്നയിച്ചത്.

Top