കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; ഹൈക്കോടതി

kerala hc

കൊച്ചി: കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റവാളികളയ പൊലീസുകാരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അഴിമതി മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പൊലീസിന്റെ വാദം ഹൈക്കോടതി തള്ളി.

അഴിമതി, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ ഒരു കാരണവശാലും ഒളിപ്പിക്കരുതെന്നും പൊലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

 

Top