കോടിയേരിയേയും മകനെയും ട്രോളി ബല്‍റാമിന് പിന്നാലെ ഹൈബിയും

കൊച്ചി: ദുബായിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ട്രോളി ഹൈബി ഈഡന്‍ എം.എല്‍.എ.

കൂപ്പര്‍, ഓഡി വാഹനങ്ങളില്‍ നിന്ന് 13 കോടിയുടെ ഭണ്ഡാരക്കെട്ട് ചുമന്ന് നില്‍ക്കുന്ന കാര്‍ട്ടൂണാണ് ഹൈബി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇട്ടത്.

നേരത്തെ മറ്റൊരു കോണ്‍ഗ്രസ്സ് എം.എല്‍.എ ആയ വി.ടി ബല്‍റാം ചൈനയില്‍ നിന്നും ഇറക്കിയതെന്ന് കാട്ടി വലിയ ബക്കറ്റിന്റെ പടം ഇട്ട് ട്രോളിയിരുന്നു.

Top