അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചിയില്‍ എത്താത്തത് എംപിമാരെ കാണുന്നത് ഒഴിവാക്കാനെന്ന് ഹൈബി ഈഡന്‍

കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എംപിമാരെ കാണുന്നത് ഒഴിവാക്കാനാണ് കൊച്ചി ഒഴിവാക്കി ലക്ഷദ്വീപിലേക്കു പോയതെന്ന് ഹൈബി ഈഡന്‍ എംപി. ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ സന്ദര്‍ശനം തടയുന്നത് ഉള്‍പ്പടെയുള്ള ഭരണകൂടത്തിന്റെ നടപടിയെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചതായും ഇതു സംബന്ധിച്ച ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദ്വീപ് വിഷയത്തില്‍ പരിപൂര്‍ണമായും ലക്ഷദ്വീപ് സമൂഹത്തിനൊപ്പമാണ്. എവിടെ വച്ചായാലും കണ്ട് ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള എംപിമാരുടെ ആവശ്യവും അടുത്തകാലത്ത് ഇറക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അറിയിക്കുന്നതിനാണ് നെടുമ്പാശേരിയില്‍ കാത്തു നിന്നത്. ഈ സാഹചര്യത്തിലാണ് കൊച്ചി ഉപേക്ഷിച്ച് പോയിരിക്കുന്നത്. അദ്ദേഹം ഒളിച്ചോടി എന്നു പറയുന്നില്ല, ജനപ്രതിനിധികള്‍ കാത്തു നില്‍ക്കുമ്പോള്‍ ഇതു മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം പോയതെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

 

Top