മൊറിട്ടോറിയത്തിന്റെ കാലാവധി നീട്ടണം; കേന്ദ്രത്തിന് കത്തയച്ച് ഹൈബി ഈഡന്‍ എംപി

കൊച്ചി: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വായ്പ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈബി ഈഡന്‍ എംപി കത്തയിച്ചിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ക്കാണ് എംപി കത്തയച്ചത്.

ഭവന നിര്‍മ്മാണത്തിനും വിവാഹ ആവശ്യങ്ങള്‍ക്കുമായി ലോണ്‍ എടുത്തവരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലാത്. ലോക്ഡൗണില്‍ ചെറുകിട വ്യാപാര വ്യവസായങ്ങള്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ ആഘാതത്തില്‍ നിന്നും വ്യാപാരികള്‍ കരകയറണമെങ്കില്‍ ഏറെ സമയം വേണ്ടിവരും. നിലവില്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ ഉപഭോക്താവിന്റെ മേല്‍ ചുമത്തുന്ന അധിക പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ നേരത്തെ ധനമന്ത്രി നര്‍മ്മല സീതാരാമന് കത്തയച്ചിരുന്നു

Top