ഹൈബിയെ ചേര്‍ത്ത് പിടിച്ച് എറണാകുളം; റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു

കൊച്ചി: റെക്കോഡ് ഭൂരിപക്ഷത്തോടെ എറണാകുളം പിടിച്ച് കോണ്‍ഗ്രസ് യുവ നേതാവ് ഹൈബി ഈഡന്‍. ശക്തമായ പോരാട്ടം നടന്ന എറണാകുളം മണ്ഡലം ഇത്തവണയും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കൈവിട്ടില്ല. തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ ഹൈബി ഈഡന്‍ എറണാകുളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 1,69,153വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവായിരുന്നു എറണാകുളത്ത് ഹൈബി ഈഡന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി. ഒപ്പം എറണാകുളത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനവുമായി ബിജെപി ഇറക്കിയ അല്‍ഫോണ്‍സ് കണ്ണന്താനവും ജനങ്ങള്‍ക്ക് ഏറെ സുപരിചിതനായ നേതാവായിരുന്നു. ഇവരില്‍ നിന്നെല്ലാം കടുത്ത മത്സരം നേരിട്ടാണ് മികച്ച ഭൂരിപക്ഷത്തില്‍ ഹൈബി വിജയക്കെടി പാറിച്ചത്.

കെ.വി.തോമസിന് പകരക്കാരനായി താരതമ്യേന യുവാവായ ഹൈബി ഈഡന്‍ എത്തിയത് ആവേശത്തോടെയാണ് എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം.

Top