ആഗോള സിനിമ വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇര്‍ഫാന്‍: രാഹുല്‍ ഗാന്ധി

മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഗോള സിനിമ വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള നടന്‍, ആഗോള സിനിമ–ടിവി വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു,”രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്.മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.

Top