എച്ച് വണ്‍ എന്‍ വണ്‍: കോട്ടയം ജില്ല ആശങ്കയില്‍, 64 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

കോട്ടയം: എച്ച് വണ്‍ എന്‍ വണ്‍ പനി കോട്ടയം ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ള 64 പേര്‍ക്ക് പനി സ്ഥിരീകരിച്ചു.എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചു.

അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നത്. ഇതിനോടകം ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മൂന്ന് പേര്‍ ഈ വര്‍ഷം മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രോഗം കണ്ടെത്തിയവരുടെ എണ്ണം കൂടുതലാണ്.ഈ വര്‍ഷം 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പനി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കി.

Top