ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം; ‘ഹേ സിനാമികാ’യുടെ ചിത്രീകരണം ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഹേ സിനാമികാ’. പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിന്ദയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിഥി റാവു ഹൈദാരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

Top