നിവിന്‍ പോളിയും തൃഷയും ഒരുമിക്കുന്ന ‘ഹേയ് ജൂഡ്’ ; ട്രെയിലര്‍ പുറത്ത്

hey jude

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിന്റെ ട്രെയിലര്‍ പുറത്ത്.

ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായിക. മലയാള സിനിമയില്‍ ആദ്യമായി അഭിനയിക്കുകയാണ് പുതിയ ചിത്രത്തിലൂടെ തൃഷ. ക്രിസ്റ്റല്‍ എന്ന കഥാപത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്നത്.

ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്.
സിദ്ദീഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹേയ് ജൂഡ് നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്.ഔസേപ്പച്ചനാണ് സംഗീതം. ഇ4 എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

 

Top