എക്സ്ട്രീം 160ആറിനെ അവതരിപ്പിച്ച് ഹീറോ; വാഹനം ഉടന്‍ നിരത്തുകളില്‍ എത്തും

ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും പുതിയ മോഡലായ എക്സ്ട്രീം 160ആര്‍ അവതരിപ്പിച്ചു. എക്സ്ട്രീം 160ആര്‍ മാര്‍ച്ച് മാസം നിരത്തുകളില്‍ എത്തുമെന്നാണ് വിവരം. എക്സ്ട്രീം സ്പോര്‍ട്സിന്റെ പകരക്കാരനായാണ് എക്സ്ട്രീം 160ആര്‍ എത്തുന്നത്.

ഹീറോ എക്സ്ട്രീം 160 ആറിനെ വിശേഷിപ്പിക്കുന്നത് സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ്. പുതിയ ഡിസൈനിലുള്ള ഉയര്‍ന്ന ഫ്യൂവല്‍ ടാങ്ക്, സ്പോര്‍ട്ടി ഭാവമുള്ള ടെയ്ല്‍ ലാമ്പ്, എല്‍ഇഡിയില്‍ ഒരുങ്ങിയിരിക്കുന്ന ഹെഡ്ലാമ്പ്, സിഗ്‌നല്‍ ലൈറ്റ്, ടെയ്ല്‍ ലാമ്പ്, ഇതിനുപുറമെ, ഫുള്‍ ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ വാഹനത്തില്‍ അടങ്ങിയിട്ടുണ്ട്.

17 ഇഞ്ച് അലോയി വീലുകളും പിന്നില്‍ 130 എംഎം വൈഡ് റേഡിയലും മുന്നില്‍ 110 എംഎം ടയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ്. 4.7 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും എക്സ്ട്രീം 160 ആറിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Top