ചര്‍ച്ചയായി ‘പ്രിയ നായികയെ മിസ്സ് ചെയ്യുന്നുവെന്ന’ നായകന്റെ കുറിപ്പ്

ലയാളികളുടെ പ്രിയ താരം പാര്‍വ്വതി ബോളിവുഡിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ഇര്‍ഫാന്‍ ഖാന്‍ -പാര്‍വതി ജോഡികള്‍ ഒന്നിച്ച ‘ഖരിബ് ഖരിബ് സിംഗ്‌ല്ലേ’ അടുത്ത ആഴ്ച റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തിലെ നായകന്‍ തന്റെ നായികയെ എത്ര മാത്രം മിസ്സ് ചെയ്യുന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ച കുറിപ്പുകളാണ്.

സിനിമയുടെ ചിത്രീകരണം അവസാനിച്ചതിനു ശേഷം, നായകനായ ഇര്‍ഫാന്‍ ഖാനാണ് തന്റെ നായികയായിരുന്ന പാര്‍വ്വതിയെ മിസ്സ് ചെയ്യുന്നതായി പോസ്റ്റുകളിട്ടത്.

എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന കുറിപ്പുകളോടെയാണ് ഇര്‍ഫാന്‍ അവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

പാര്‍വതിയും ഈ കുറിപ്പുകളോട് അങ്ങേയറ്റം സ്‌നേഹത്തോടെയാണ് പ്രതികരിച്ചത്.

Top