ഹീറോയുടെ ആദ്യ ഇലക്ട്രിക് വാഹനം 2022ലെത്തും

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇലക്ട്രിക് ടൂ വീലറുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ്, ടി.വി.എസ് തുടങ്ങിയ കമ്പനികളെല്ലാം ഇലക്ട്രിക് ടൂ വീലറുകള്‍ പുറത്തിറക്കി കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്നിട്ടില്ലെന്നത് ശ്രദ്ധേയാകര്‍ഷിക്കുന്ന ഘടകമാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹീറോയും ഇലക്ട്രിക് ടു വീലര്‍ നിര്‍മാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.

അടുത്ത വര്‍ഷം 2022ല്‍ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനത്തെ നിരത്തില്‍ പ്രതീക്ഷിക്കാനുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യക്കായി ഹീറോ ഒരുക്കുന്നത് ഇലക്ട്രിക് ബൈക്കാണോ, സ്‌കൂട്ടറാണോയെന്ന കാര്യത്തിലും ഇപ്പോഴും അനിശ്ചിതത്വം നിലവില്‍ക്കുന്നുണ്ട്. ഇലക്ട്രിക് ടൂ വീലറിന്റെ നിര്‍മാണത്തിനായി തായ്വാനിലെ ഗോഗോറോ എന്ന ബാറ്ററി നിര്‍മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Top