‘മൂക്കുത്തി മൂക്കിത്തി കണ്ടില്ല’ ഗാനത്തിന് ചുവടുവെച്ച് മാമാങ്കം നായികമാര്‍; വീഡിയോ

മ്മൂട്ടി ചിത്രം മാമാങ്കം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ പ്രാചി തെഹ്ലാനും ഇനിയയും ചേര്‍ന്ന് ചുവടുവെച്ച ‘മൂക്കുത്തി മൂക്കിത്തി കണ്ടില്ല’ എന്ന ഗാനം നേരത്തെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇനിയയ്ക്കും പ്രാചി തെഹ്ലാനുമൊപ്പം അനുസിത്താരയും ചുവടുവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഖത്തറില്‍ നടന്ന മാമാങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ചിത്രത്തിലെ നായികമാര്‍ ഇതേ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. പ്രാചിയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/B6BOPeXg4P5/?utm_source=ig_web_copy_link

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എം. പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

Top