ദുബായ് വിമാനത്താവളത്തിൽ ഹെറോയിൻ പിടികൂടി

ദുബൈ: ഒരു കിലോഗ്രാം ഹെറോയിനുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് 10 വര്‍ഷം തടവ്. 24കാരനായ യുവാവിന് 50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനാണ് ദുബൈ പ്രാഥമിക കോടതിയുടെ വിധി. 72 ഹെറോയിന്‍ ഗുളികളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ ബാഗിൽ നിന്നും കണ്ടെടുത്തത്.

ഒരു കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു ഇതിന്. യുവാവിനെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറി. കള്ളക്കടത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പിടിച്ചെടുത്ത ഗുളികകള്‍ ക്രൈം ലാബില്‍ പരിശോധിച്ച് മയക്കുമരുന്നാണെന്ന് ഉറപ്പുവരുത്തിയിരുന്നു.

Top