ബിഎസ്-4 എന്‍ജിന്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഓഫറുകളുമായി ഹീറോ

ബിഎസ്-4 എന്‍ജിന്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്. ഓഫറുകള്‍ നല്‍കിയിരിക്കുന്നത് ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് അവശേഷിക്കുന്ന ബിഎസ്-4 മോഡലുകള്‍ക്കാണ്. 3000 രൂപ മുതല്‍ 12,500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വരെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എക്‌സ്പള്‍സ് 200, എച്ച്എഫ് ഡീലക്‌സ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് എന്നിവയ്ക്കും സ്‌കൂട്ടര്‍ ശ്രേണിയില്‍ പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 തുടങ്ങിയ ബൈക്കുകള്‍ക്കാണ്.

എക്‌സ്പള്‍സ്200-ന് 12,500 രൂപ വരെയുള്ള ആനുകൂല്യവും എച്ച്എഫ് ഡീലക്‌സിന് 4000 രൂപയുമായിരിക്കും ലഭിക്കുക. സ്‌പെന്‍ഡര്‍ ഐസ്മാര്‍ട്ടിന് 3000 രൂപയുമായിരിക്കും ഓഫര്‍ ലഭിക്കുക.

പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 എന്നീ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം.

Top