ഹീറോയുടെ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 ടി ഇന്ത്യന്‍ വിപണിയിലേക്ക്

ഡ്വഞ്ചര്‍ ശ്രേണിയില്‍ ഹീറോ പുറത്തിറക്കാനിരിക്കുന്ന രണ്ട് മോഡലുകളായ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 ടി എന്നിവയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. വാഹനപ്രേമികളെ ആവേശത്തിലാക്കി ഇന്ത്യയില്‍ ഈ രണ്ട് മോഡലുകളുടെയും പരീക്ഷണ ഓട്ടം ആരംഭിച്ചു.

സ്റ്റാന്റേര്‍ഡ് അഡ്വഞ്ചര്‍ മോഡലാണ് എക്‌സ്പള്‍സ് 200. ഇതിന്റെ ടൂറിങ് പതിപ്പാണ് എക്‌സ്പള്‍സ് 200ടി. എക്‌സ്പള്‍സില്‍ മുന്നിലും പിന്നിലും 17 ഇഞ്ച് വീലാണ്. എന്നാല്‍ 200 ടിയില്‍ മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയാണ് എക്‌സ്പള്‍സിലെ പ്രധാനമായും എടുത്തുപറയേണ്ട വിശേഷങ്ങള്‍.

രണ്ടിലും 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണുള്ളത്. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസുമുണ്ട്

Top