സ്‌പ്ലെന്‍ഡര്‍ പ്ലസ് ബ്ലാക്ക് ആന്‍ഡ് ആക്‌സന്റ് എഡിഷനുമായി ഹീറോ

ന്ത്യന്‍ വിപണിയില്‍ സ്‌പ്ലെന്‍ഡര്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ പ്രത്യേക പതിപ്പായ ബ്ലാക്ക് ആന്‍ഡ് ആക്‌സന്റ് എഡിഷന്‍ ഹീറോ മോട്ടോകോര്‍പ് അവതരിപ്പിച്ചു. ഓള്‍-ബ്ലാക്ക്’ ലുക്കിലാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ് ബ്ലാക്ക് ആന്‍ഡ് ആക്സന്റ് എഡിഷന്‍ എത്തുന്നത്. കറുത്ത എഞ്ചിന്‍, കറുത്ത ചെയിന്‍ കവര്‍, കറുത്ത ടയറുകള്‍ എന്നിവയാണ് പ്രത്യേകതകള്‍. പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന്റെ എക്‌സ്-ഷോറൂം വില 64,470 രൂപ മുതല്‍ ആരംഭിക്കുന്നു.

കൂടുതല്‍ സ്‌റ്റൈലിഷ് ആക്കാന്‍ ഒരു 3D ഹീറോ ലോഗോ ഉപയോഗിക്കാം. ഈ ലോഗോ ഒരു ആക്‌സസറിയായി ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ബീറ്റില്‍ റെഡ്, ഫയര്‍ഫ്‌ലൈ ഗോള്‍ഡന്‍, ബംബിള്‍ ബീ യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡിസൈന്‍ തീമുകളില്‍ നിന്ന് തിരഞ്ഞെടുക്കാമെന്നാണ് റിപ്പോര്‍ട്ട്.
899 രൂപയാണ് ഗ്രാഫിക് തീമുകള്‍ക്ക് രാജ്യമെമ്ബാടും വില. റിം ടേപ്പ്, ഗ്രാഫിക്‌സ്, 3D ഹീറോ ലോഗോ എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ കിറ്റും 1,399 രൂപയ്ക്ക് വാങ്ങാം. 97.2 സിസി എഞ്ചിനാണ് ഇതില്‍ ഉള്ളത്. പരമാവധി 7.9 bhp കരുത്തും 8.05 Nm ടോര്‍ക്കും എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ചേര്‍ത്തുവയ്ക്കുന്നു.

Top